ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
297

വാഹനാപകടത്തിൽ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കർ കേസിൽ നിർണായക തീരുമാനമെടുത്തത് പോലീസ്. ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഡിജിപിയാണ് കേസി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് കാണിച്ച് ഉത്തരവ് ഇറക്കിയത്. അന്വേഷണ സംഘത്തെ ഉടന്‍ നിയമിക്കും.

ബാലഭാസ്കറിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികളിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപെട്ടിരുന്നു

സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here