സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീദേവി വടക്കേടത്തിന്റെ ശീതയുദ്ധങ്ങള്‍ എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ സ്വദേശിയായ ശ്രീദേവി ബഹ്‌റൈനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള 73 കഥകളില്‍ നിന്നാണ് ശീതയുദ്ധങ്ങള്‍ തിരഞ്ഞെടുത്തത്.
അന്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നവംബര്‍ ഒന്പതിന് വൈകീട്ട് ദോഹയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന സംസ്‌കൃതി കേരളോത്സവത്തില്‍ ജൂറി അധ്യക്ഷന്‍ സി.പി. അബൂബക്കര്‍ പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്‌കൃതി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പി.എന്‍. ബാബുരാജന്‍, സംസ്‌കൃതി പ്രസിഡന്റ് എ.കെ.ജലീല്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, മറ്റ് ഭാരവാഹികളായ ഇ.എം. സുധീര്‍, സന്തോഷ് തൂണേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.