പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. തന്റെ തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ മോഷന്‍ ടീസര്‍ ആണ് വിജയ് സേതുപതി പുറത്തുവിട്ടത്.
ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ് സേതുപതി തെലുങ്കിലെത്തുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.
രായല്‍സീമിലെ സ്വാതന്ത്ര്യ സമര സേനാനിയായാണ് ചിരഞ്ജിവിയെത്തുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളില്‍ അമിതാഭ് ബച്ചന്‍ എത്തുന്നു. കിച്ചാ സുദീപ്, ജഗപതി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍.