കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍

0
502

കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നായനാര്‍ മെമ്മോറിയല്‍ അക്കാദമിയില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 24 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നു തുടങ്ങി 200ല്‍ പരം പ്രമുഖരാണ് പങ്കെടുക്കാന്‍ എത്തുന്നത്. പുസ്തക മേള, സംവാദങ്ങള്‍, ചര്‍ച്ചകള്‍, സാഹിത്യം, സിനിമ, ഭക്ഷ്യമേള, ടൂറിസം മേള, സംഗീതം, നൃത്തം, സാംസ്‌കാരിക സദസ്, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാമാണ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 29ന് ഫെസ്റ്റ് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here