പോഞ്ഞിക്കര റാഫി നോവല്‍ പുരസ്‌കാരത്തിന് ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. ‘പെന്‍ഡുലം’ എന്ന നോവലാണ് ഇദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമ നിരൂപകന്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, എഴുത്തുകാരനായ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍, നോവലിസ്റ്റ് സെബാസ്റ്റിയന്‍ പള്ളിത്തോട് എന്നിവരടങ്ങിയ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. എഴുത്തിന്റെ സത്യസന്ധത വീക്ഷണങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതും ബോധ്യമുള്ളതുമാക്കുന്നുവെന്ന് ജൂറി വിലയിരുത്തി.
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അശോക് ഡിക്രൂസ്. കൊല്ലം സ്വദേശിയാണ്. ജനുവരി 19ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്തും സംവിധായകനും അഭിനേതാവുമായ മധുപാല്‍ പുരസ്‌കാരം സമ്മാനിക്കും.