തിരുവനന്തപുരം: അഖില കേരള റേഡിയോ നാടകോത്സവം ഡിസംബര്‍ 23 മുതല്‍ 29 വരെ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏഴു നാടകങ്ങളാണ് ആകാശവാണി പ്രക്ഷേപണം ചെയ്യുക. 22 ശനിയാഴ്ച രാത്രി 9.30-ന് നാടകോത്സവത്തില്‍ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങളുടെ അണിയറ വിശേഷങ്ങള്‍ പങ്കുവെക്കും.
23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം ‘നിഷാദം’ (രചന പ്രൊഫ ജി ഗോപാലകൃഷ്ണന്‍, സംവിധാനം അരുവിക്കര വിജയകുമാര്‍), ‘നൂറില്‍ നൂറ്റൊന്ന്’ (രചന രമേഷ് കാവില്‍, സംവിധാനം മാത്യു ജോസഫ്), ‘ശവുണ്ഡി’ (രചന ടികെ ശങ്കരനാരായണന്‍, സംവിധാനം കെ ആര്‍ ചാര്‍ളി), ‘രക്തം സാക്ഷി’ (രചന, സംവിധാനം കെ. വി. ശരത്ചന്ദ്രന്‍), ‘ആ മുനുഷ്യന്‍ നീ തന്നെ’ (രചന സി.ജെ. തോമസ്, സംവിധാനം ശ്രീകുമാര്‍ മുഖത്തലെ, അഖില്‍ സുകുമാരന്‍), ‘മീരാസാധു’ (സംവിധാനം എന്‍. വാസുദേവ്, കെ.ആര്‍. മീരയുടെ നോവലിന്റെ നാടകരൂപം), ‘യുദ്ധവും സമാധാനവും’ ( സംവിധാനം നാഗവള്ളി ആര്‍. എസ്. കുറുപ്പ്) എന്നീ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്യും.