രജനീകാന്തിന്റെ പേരില്‍ ടിവി ചാനല്‍

0
274

ചെന്നൈ: സ്വന്തം പേരില്‍ ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി തമിഴകത്തെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്നു പേരുകളാണ് ചാനലിനായി പരിഗണിച്ചിരിക്കുന്നത്. രജനീകാന്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരിക്കും ടിവി ചാനല്‍ ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍റത്തിന്റെ കണ്‍വീനര്‍ വിഎം സുധാകറാണ് ചാനലിന് അപേക്ഷ നല്‍കിയിരിക്കുന്നത്. രജനീകാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാന്‍ രജനീകാന്ത് സമ്മതപത്രവും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here