തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന സത്യജിത് റേ അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചിത്ര മത്സര പ്രദര്‍ശനങ്ങള്‍ക്ക് ഭാരത് ഭവനില്‍ ആരംഭമായി. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍, ക്യാമ്പസ്ഫിലിം, മ്യൂസിക് ആല്‍ബങ്ങള്‍ എന്നിവയും മത്സരവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ചസംവിധായകന്‍, അഭിനേതാക്കള്‍, ഛായാഗ്രാഹകന്‍, മ്യൂസിക് ഡയറക്ടര്‍, കഥാകൃത്ത് എന്നീ വ്യക്തി പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. ഭാരത് ഭവനും സത്യജിത് റേ ഫിലിം സൊസൈറ്റിയും, ചലച്ചിത്ര അക്കാഡമിയും സംയുക്തമായി നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ. ബിന്ദു സ്വാഗതവും, സജിന്‍ലാല്‍, ബാലുകിരിയത്ത് എന്നിവര്‍ മുഖ്യ പ്രഭാഷണവും ബീനാ ബാബു നന്ദിയും രേഖപ്പെടുത്തി. എല്ലാദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം 8.30 വരെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ഞായറാഴ്ച സമാപിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ സമ്മേളനം നടി ജലജയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.