കെപി കായലാട്‌ സാഹിത്യ പുരസ്കാരം: ലഘുനാടകങ്ങൾ ക്ഷണിച്ചു

0
384

മേപ്പയൂർ: പുരോഗമനകലാസാഹിത്യസംഘം മേപ്പയൂർ ഏർപ്പെടുത്തിയ മൂന്നാമത് കെപി കായലാട്‌ സാഹിത്യ പുരസ്കാരത്തിനായി 45 മിനിറ്റിൽ കവിയാത്ത ലഘുനാടകങ്ങൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികൾ മൂന്നു പകർപ്പുകൾ സഹിതം ഡിസംബർ 25 ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്.  ജനുവരി ഏഴിന് മേപ്പയൂർ ടൗണിൽ വെച്ച് നടക്കുന്ന കെപി കായലാട് അനുസ്മരണ പരിപാടിയിൽ എം മുകുന്ദൻ പുരസ്‌കാരം സമർപ്പിക്കും. ക്യാഷ് അവാർഡ്, മെമന്റോ, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരജേതാവുന് നൽകുക. സൃഷ്ടികൾ അയക്കേണ്ട വിലാസം പികെ ഷിംജിത്ത്, കോർഡിനേറ്റർ കെപി കായലാട് സാഹിത്യ പുരസ്കാരം -2019 മേപ്പയൂർ പി ഒ കോഴിക്കോട്-673 524.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645686526,9946060727

LEAVE A REPLY

Please enter your comment!
Please enter your name here