സംവിധാന കലയുടെ പെരുന്തച്ചന് വിട

0
441

തിരുവന്തപുരം: ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയ സ്തംഭനംമൂലം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നാടകപ്രവര്‍ത്തകനും സംവിധായകനുമായ തോപ്പില്‍ഭാസിയുടെയും അമ്മിണിയുടെയും മകനാണ്.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയ ശേഷം തോപ്പില്‍ ഭാസി, ഭരതന്‍, പത്മരാജന്‍ എന്നിവരുടെ നിരവധി സിനിമകളില്‍ അസോസ്സിയേറ്റായി വര്‍ക്ക് ചെയ്ത അജയന്‍ ഡോക്യുമെന്ററിയൂടെ സംവിധായക രംഗത്തെത്തി. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1990-ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തിയുടെ പടവുകള്‍ താണ്ടി. അവതരണ മികവുകൊണ്ട് ആഗോളതലത്തില്‍ തന്നെ ചിത്രം നിരൂപക പ്രശംസ നേടി. തിലകനായിരുന്നു ചിത്രത്തില്‍ പെരുന്തച്ചന്റെ വേഷത്തിലെത്തിയത്.

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗന്ധി അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ പെരുന്തച്ചന്‍ കരസ്ഥമാക്കി.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here