മൂന്നാംഘട്ട ഭാരതമേള പരിക്രമം മേളാര്‍ച്ചനയാത്ര ഡിസംബര്‍ 14 മുതല്‍

0
408

കണ്ണൂര്‍: ബഹറിന്‍ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന മൂന്നാംഘട്ട ഭാരതമേള പരിക്രമം മേളാര്‍ച്ചനയാത്ര ഡിസംബര്‍ 14 മുതല്‍ ആരംഭിക്കും. 100-ല്‍ പരം വാദ്യകലാകാരന്മാര്‍ മേളയില്‍ പങ്കെടുക്കും.

മേളകലയ്ക്ക് ജീവിതം സമര്‍പ്പിച്ച മഹാത്മാക്കളെ ആദരിക്കുന്നതിനായി ബഹറിന്‍ സോപാനം വാദ്യകലാസംഘം ഏര്‍പ്പെടുത്തിയ മൂന്നാമത് സോപാനം തൗര്യത്രികം പുരസ്‌കാരം കേളത്ത് കുട്ടപ്പന്‍ മാരാര്‍ക്ക് സമര്‍പ്പിക്കും. 50,001 രൂപയും തൗര്യത്രിക ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമാപന സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

മേളാര്‍ച്ചനയജ്ഞം ഡിസംബര്‍ 14-ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഏഴു ജില്ലകളിലെ 23 ക്ഷേത്രങ്ങളില്‍ പര്യടനം നടത്തി ഡിസംബര്‍ 20-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ സമാപിക്കും. മേളാര്‍ച്ചനയുടെ സമാപന മേളത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മേളപ്രമാണം വഹിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here