അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന നാടന്‍ -ഗോത്ര നൃത്താവിഷ്‌കാരവും ഗാനങ്ങളും അവതരിപ്പിക്കാന്‍ ഉസ്‌ബെക്കിസ്ഥാൻ സംഘം തലസ്ഥാനത്ത് എത്തുന്നു. ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പി.എം.ജി കോ ബാങ്ക് ടവറിലാണ് ഗാന-നൃത്ത സന്ധ്യ അരങ്ങേറുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും എത്തുന്ന 15 അംഗ തറോണ ഗ്രൂപ്പാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.