ഭാരത് ഭവനും ഹിന്ദുസ്ഥാനി കള്‍ച്ചറല്‍ അക്കാദമിയും ചേര്‍ന്ന് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. ഭാരത് ഭവനില്‍ നടന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ബി.എഫ്. എച്ച്.ആര്‍ ബിജ് ലി എഴുതിയ 2 പുസ്തകങ്ങള്‍ പ്രകാശിതമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ. രവികുമാര്‍, പി എം പരീത് ബാവക്ക് നല്‍കികൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡോ. കായംകുളം യൂനൂസ്, അനീസ് ചിഷ്തി, ഡോ. അതാഉല്ല ഖാന്‍ സെന്ജറി, പി എം. പരീത് ബാവ ഖാന്‍, സി. റഹിം, പ്രമോദ് പയ്യന്നൂര്‍, ഡോ. അജാസ് ഹുസൈന്‍, എം വൈ. ഗൗസ് ജാന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീത സായാഹ്നം അരങ്ങേറി.