കെ.എസ് രതീഷിന്റെ കഥാസമാഹാരം ‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു. കരിമണല്‍ ഖനനത്തിനെതിരെ ഒരു നാട് സമരം പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പാട് തീരത്തെ സമരപ്പന്തലില്‍ വെച്ച് ഡിസംബര്‍ 9ന് വൈകിട്ട് 4 മണിയ്ക്ക് പുസ്തകം പ്രകാശനം ചെയ്യും. ഒരു മത്സ്യതൊഴിലാളി അന്നേ ദിവസം നിരാഹാരം കിടക്കുന്ന സമര പോരാളിക്ക് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കുക. തുടര്‍ന്ന് ആലപ്പാട് സമരത്തിന്റെ കഥ പറയുന്ന ‘തുരുത്തോറ്റം’ എന്ന ഈ കഥാസമാഹാരതത്തിലെ കഥ ഞങ്ങൾ കൂടിയിരുന്ന് വായിക്കുന്നു.