തൃശ്ശൂർ: ചിത്ര-ശിൽപകലാരംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മദ്ധ്യേ പ്രായമുള്ള കലാകാരൻമാർക്ക് കേരളലളിതകലാ അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ഈ മേഖലയിലെ കലാകാരൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ രേഖകൾ സഹിതം അക്കാദമിയിൽ രെജിസ്റ്റർ ചെയ്യണം. യോഗ്യരായ 500 കലാകാരൻമാരെ ആദ്യഘട്ടമെന്ന നിലയിൽ പരിഗണിക്കും. ബയോഡാറ്റയോടൊപ്പം ആധാറിൻറെ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് നന്പർ ഐ.എഫ്.എസ്.സി കോഡ് സഹിതം നവംബർ പത്തിനകം രജിസ്റ്റർ ചെയ്യണം. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരായ കലാകാരൻമാർക്ക് അപേക്ഷിക്കാനാകില്ല.