ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ ചികിത്സാ സഹായത്തിനായി ‘വേരുകൾ എഴുതുന്നത്’ എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ വിലവരുന്ന ഈ ബുക്കിൽ നിന്ന് 100 രൂപ ഭവ്യയുടെ ചികിത്സ ചിലവിനായി നൽകും. ബുക്കിന്റെ ഏതാനും കോപ്പികൾ പ്രവീണിന്റെ കൈവശം ഉണ്ട്. ആർക്കെങ്കിലും ബുക്ക് വാങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഉടനെ ബന്ധപ്പെടുക.
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
പുസ്തകത്തെ കുറിച്ച് പറയാൻ ആണെങ്കിൽ പുസ്തകത്തിന്റെ ആമുഖം തന്നെ കടമെടുക്കേണ്ടി വരും എന്ന് പ്രവീണ്‍ പറയുന്നു. ‘ഇതൊരു കവിത പുസ്തകം അല്ല. ഇതൊരു ഓട്ടോഗ്രാഫ് ആണ്. അല്ല ഇതൊരു ഡയറി ആണ്. അതുമല്ല ചിതറി തെറിച്ച ചില ചിന്തകൾ ആണിത്. അതെ മനസിനടിയിൽ കുഴിച്ചു മൂടപെട്ട അനുഭവങ്ങളുടെ നേർ സാക്ഷ്യം വേരുകൾ വെളിപ്പെടുത്തുന്നു’.
ആവശ്യക്കാര്‍ ബന്ധപ്പെടുക: 8547253156 (പ്രവീൺ)