സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്

0
471

ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) ‘പോർച്ചിലമ്പ്’ എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.

മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ് കഴിഞ്ഞ ഒൻപതു വർഷമായി കുടുംബസമേതം മസ്കറ്റിൽ താമസിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദമുള്ള ദിവ്യ നവമാധ്യമ രംഗത്തും ആനുകാലികങ്ങളിലും പത്രങ്ങളിലും രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്.

എഴുത്തുകാരുടെ ഓൺലൈൻ കൂട്ടായ്മയായ ഹരിശ്രീയുടെ 2017 ലെ ചെറുകഥാ പുരസ്കാരം ‘ഭയസ്ഥലികളിലെ കിതപ്പൊച്ചകൾ’ എന്ന കഥയ്ക് ലഭിക്കികയുണ്ടായി. ഭർത്താവ് പ്രാസാദ്, മകൻ ഇഷാൻ, മകൾ അങ്കിത.

LEAVE A REPLY

Please enter your comment!
Please enter your name here