ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ‘ലാവണ്യ ചിന്തയുടെ മലയാളധാരകള്‍’

0
522

എറണാകുളം: ഉരു സംഭാഷണ പരമ്പരയുടെ ഭാഗമായി ഉരു ആര്‍ട്ട് ഹാര്‍ബറും സഹപീഡിയയും ശ്രീ ശങ്കരാചാര്യാ സംസ്‌കൃതസര്‍വകലാശാല വേദാന്തവിഭാഗവുമായി ചേര്‍ന്ന് ‘ലാവണ്യ ചിന്തയുടെ മലയാളധാരകള്‍’ എന്ന വിഷയത്തിന് കീഴില്‍ വിവിധ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 20, 21 തിയ്യതികളിലായി നടക്കുന്ന പരിപാടിയില്‍, ആദ്യ ദിവസം ഡോ. പി.വി നാരായണന്‍ (ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, പയ്യന്നൂര്‍ കേന്ദ്രം) ഭാരതീയ ലാവണ്യശാസ്ത്രത്തിലും ഡോ. എന്‍. അജയകുമാര്‍ (മലയാള വിഭാഗം, കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സര്‍വകലാശാല) കേരളീയകലകളും ഭാരതീയ ലാവണ്യപാരമ്പര്യങ്ങളിലും പ്രഭാഷണം നടത്തും. രണ്ടാം ദിനം ഡോ. പി.എസ് രാധാകൃഷ്ണന്‍ (മഹാത്മഗാന്ധി സര്‍വ്വകലാശാല, കോട്ടയം) കുട്ടികൃഷ്ണമാരാര്‍ : മാരാരും മലയാള വിമര്‍ശന ശാസ്ത്രവും ഡോ. സുനില്‍ പി ഇളയിടം (മലയാള വിഭാഗം, കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സര്‍വകലാശാല) കലയും നവലോകവും: കേസരിയുടെ സൗന്ദര്യദര്‍ശനം എന്ന വിഷയങ്ങളിലും പ്രഭാഷണം നടത്തും.

തുടര്‍ന്ന് നവംബര്‍ 10,11 തിയ്യതികളിലായി കെ.ജി പൗലോസ്, ഡോ. സി രാജേന്ദ്രന്‍, ഡോ. ടി.ടി ശ്രീകുമാര്‍, ഡോ. ടി.വി മധു എന്നിവര്‍ പ്രഭാഷണം നടത്തും. സംഭാഷണ പരമ്പരയുടെ ഭാഗമായി 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഉച്ചഭക്ഷണവും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങല്‍ക്ക്: 9895494709

LEAVE A REPLY

Please enter your comment!
Please enter your name here