സബര്‍മതിയില്‍ ‘നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി

0
549

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ‘സബര്‍മതി നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി. ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.

സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ ‘പ്രഥമ സബര്‍മതി പുരസ്‌കാരം’ സബര്‍മതി ഓഡിറ്റോറിയത്തില്‍ വെച്ച് കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. ഖദീജ മുംതാസ് ഡോ. കെ ഓമനക്കുട്ടിക്ക് സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജിഎസ് ബാലമുരളിയുടെ നേതൃത്വത്തില്‍ കച്ചേരി അരങ്ങേറി. നെല്ലായ് കെ വിശ്വനാഥന്‍ വയലിനിലും ചേര്‍ത്തല ദിനേശ് കുമാര്‍ മൃദംഗത്തിലും കണ്ണൂര്‍ പികെ സന്തോഷ് മുഖര്‍ശംഖിലും പക്കമേളമൊരുക്കി. ഇതോടൊപ്പം സബര്‍മതി വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനവും ശശി ഗായത്രിയുടെ ഫോട്ടോ പ്രദര്‍ശനവും നടന്നു.

ഒക്ടോബര്‍ 11ന് വൈകിട്ട് അശ്വതി ശ്രീകാന്തിന്റെയും, ശ്രീകാന്ത് നടരാജിന്റെയും ഭരതനാട്യ സന്ധ്യ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here