സൗദ അഹമദ്
ഉടഞ്ഞ ചില്ലു
പാത്രമാണ്.
പെറുക്കി
കൂട്ടാനോ
അടുക്കി
വെക്കാനോ
ശ്രമിക്കരുത്.
എറിഞ്ഞുടച്ചവനെ
നോക്ക്
കൊണ്ട് പോലും
വേദനിപ്പിക്കാൻ
കഴിയാത്തതാണ്.
അടുക്കി കൂട്ടാൻ
ശ്രമിക്കേണ്ട
ഉള്ളുരഞ്
മുറിവ് തട്ടി
നെഞ്ചം
വിങ്ങിയല്ലാതെ
കടന്നു പോകാനാവില്ല.
വഴി മാറി പോകുക
ചിതറി തെറിച്ചിടത്തു
ചുരുണ്ടു കൂടി
കിടന്നു
മണ്ണിൽ പുതഞ്ഞു
പോകും വരെ!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in