
തിരുവനന്തപുരം : ചിത്രശില്പകലകളിൽ പ്രാവിണ്യമുള്ള കുട്ടികളെ ഈ രംഗത്തെ മുഖ്യധാരയിലെത്തിക്കാൻ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം ഒരുങ്ങുന്നു.
കേരളലളിത കലാ അക്കാദമിയും നടനഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വരയും വാക്കും’ എന്ന ത്രിദിന പരിശീലന പഠന കളരിയിലേക്ക് ഉപജില്ലാ റവന്യു ജില്ലാതല ഹയർ സെക്കണ്ടറി തലങ്ങളിൽ വിജയികളായ പ്രതിഭതൾക്കും വ്യക്തിഗതമായി കഴിവു തെഴിയിച്ചവർക്കുമാണ് പരിശീലനം. നവംബർ 10, 11, 12 തിയ്യതികളിൽ നടക്കുന്ന കളരിയിൽ ഇല്ലസ്റ്റ്രേഷൻ, കവർ ഡിസൈനിംഗ് , പോട്രേയ്റ്റ് പ്രകൃതി ചിത്രീകരണം, ഡാൻസ്, മോഡലിംഗ്, കവിതയും ചിത്രകലയും, ചിത്രങ്ങളുടെ വിപണി, ചുവർ ചിത്രകല എന്നീ വിഷയങ്ങളിൽ വിദഗ്ദരുടെ പഠനക്ലാസുകളും ചിത്ര-ശില്പ നിർമിതികളുമുണ്ട്.
നടനഗ്രാമത്തിലെ ദേശീയനൃത്തമ്യൂസിയത്തിൽ നടക്കുന്ന കളരിയിൽ 12 മുതൽ 18 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം. ലളിതകലാ അക്കാദമിയുടെ മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും. കളരിയിലെ പരിശീലന സാമഗ്രികളും ഭക്ഷണവും ലളിതകലാ അക്കാദമി വഹിക്കുന്നതാണ്. പ്രാഗൽഭ്യം തെളിയിക്കുന്ന സാക്ഷ്യപത്രം ഉൾപ്പെടെ ഒക്ടോബർ 31 നകം രജിസ്റ്റർ ചെയ്യണം. തപാലിൽ : സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695013, ഇ.മെയിൽ: secretaryggng@gmail.com, ഫോൺ : 0471 2364771, 9496093408 (രവീന്ദ്രൻ പുത്തൂർ), 9447885632 (സുദർശൻ), 9496653573 (പ്രിയ)