സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തിന്റെ ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുന്നു. മലപ്പുറം മാറഞ്ചേരിയില്‍ ലൈറ്റ്മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫിയുടെ ക്യാമ്പസിലാണ് പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വരും നാളുകളില്‍ അതിജീവനത്തിന്റെയും ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെയും പാഠങ്ങള്‍ പുതു തലമുറയ്ക്ക് പഠിക്കാന്‍ തക്ക വിധത്തില്‍ വിവരങ്ങള്‍ വ്യക്തമായും കൃത്യതയോടെയും ശേഖരിക്കേണ്ടത് അനിവാര്യമാണ്. അതിനായി എഴുതിയും വരച്ചും ശില്പങ്ങളായും ഓരോരുത്തര്‍ തങ്ങളുടെ പ്രളയ ദിന കഥകള്‍ പങ്കുവെച്ചതെല്ലാം ക്രോഡീകരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. കൂടാതെ നിരവധി പേര്‍ക്ക് അനുഭവങ്ങള്‍ പങ്ക് വെച്ചുകൊണ്ടുള്ള സെല്‍ഫി വീഡിയോകള്‍ അയച്ചുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഏത് ഭാഷയിലേക്കുമുള്ള ട്രാന്‍സിലേഷന്‍ സംവിധാനത്തോടുകൂടി www.keralafloodarchives.in എന്ന വെബ് സൈറ്റിലൂടെ ഒരു റഫറന്‍സ് ഡിജിറ്റല്‍ ലൈബ്രറിയായി ലഭ്യമാകും. ഡിസാസ്റ്റര്‍ ഡോക്യുമെന്റേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, കേരള ഫ്‌ലഡ് ഡോക്യുമെന്റേഷന്‍ ഡിസ്‌ക് ഫൗണ്ടേഷന്‍ ഈ സേഫ്, ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മി, ഫോട്ടോമ്യൂസ്, കേരള ഫോട്ടോഗ്രാഫി എജ്യൂക്കേഷന്‍ കൗണ്‍സില്‍, ബികെവി ഫൗണ്ടേഷന്‍, ലൈറ്റ്മാജിക്ക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫി തുടങ്ങി നിരവധി കൂട്ടായ്മകളാണ് ഈ പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഡിസ്‌ക്ക് ഫൗണ്ടേഷന്റേയും ഈ സേഫിന്റേയും ഫൗണ്ടര്‍ സിഇഒ മുഹമ്മദ് മുസ്തഫ ഈ പ്രജക്ടിന്റെ ഡയറക്ടറും പ്രമുഖ ഡോക്യുമെന്റേഷന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ജമാല്‍ പനമ്പാട് പ്രൊജക്ട് കോർഡിനേറ്ററുമാണ്.
നിങ്ങളുടെ ആ പ്രളയാനുഭവം / പ്രളയ ദിന ഓര്‍മ്മ ഒരു സെല്‍ഫി വീഡിയോ ആക്കിയോ എഴുതി തയ്യാറാക്കിയ രൂപത്തിലോ നിങ്ങളുടെ കോണ്‍ടാക്റ്റ് ഡീറ്റൈല്‍സ് സഹിതം Flooddocument@gmail.com എന്ന മെയിലിലേക്ക് അയക്കുക. പ്രളയം ആധാരാമാക്കി നിങ്ങള്‍ രചിച്ച കഥ കവിത ചിത്രങ്ങള്‍ കാര്‍ട്ടൂണുകള്‍ ഫോട്ടോഗ്രാഫുകള്‍ വീഡിയോകള്‍ ഡോക്യുമെന്ററികള്‍ ചെറു സിനിമകള്‍ തുടങ്ങിയവ അയച്ചും നിങ്ങള്‍ക്ക് ഇതില്‍ പങ്കാളികളാവാം. എങ്കിൽ എക്കാലത്തേക്കുമുള്ള ഒരു ഡിജിറ്റൽ റഫറൽ ലൈബ്രറിയിൽ (ഒരു പക്ഷെ ഗിന്നസ് ബുക്കിലേക്ക് വരെ കയറാനുള്ളത്) വൺമില്യൺ സ്റ്റോറീസ് & മെമ്മറീസ് എന്ന ഭാഗത്ത് നിങ്ങൾക്കും ഭാഗവാക്കാവാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മുസ്തഫ: +971 556878232
ജമാല്‍: +91 9846 795 905