അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

0
619

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ പ്രൊഫസര്‍ ഉദയകുമാര്‍ ‘ചിന്തയുടെ ചരിത്രവും പ്രദേശവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 8,9 തിയ്യതികളികളിലായാണ് ‘ചിന്താ ചരിത്രം: ആധുനിക കേരളത്തിന്റെ ബൗദ്ധിക ചരിത്രങ്ങള്‍’ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടക്കുന്നത്.

കേരളത്തിന്റെ ബൗദ്ധിക ചരിത്രം: ചരിത്രരചനാ ശാസ്ത്രപരമായ വിമര്‍ശം, സാമൂഹിക ഇടവും ചരിത്ര ബദ്ധമായ കാലവും: കേരളാധുനികതയുടെ പരികല്പനാ ചരിത്രം, കേരളത്തിലെ സാമൂഹിക ആധുനികവല്‍ക്കരണവും ബൗദ്ധിക ചരിത്ര ഭാവനകളും, ‘സാമൂഹികത്തെ’ അടയാളപ്പെടുത്തുമ്പോള്‍ : കേരളത്തിലെ സാമൂഹിക വിമര്‍ശന രചനകള്‍ വായിക്കുമ്പോള്‍, അനന്തതയുടെ സംരചനകള്‍: നാരായണ ഗുരുവിന്റെ കലയും ചിന്തയും, സംസ്‌കൃത ചിന്താധാരയുമായി ചില കേരളീയ മുഖാമുഖങ്ങള്‍, കേരളം: ഇടതു ചിന്തയും ആധുനികതയുടെ സാമൂഹ്യ ഭാവനയും, ധൈഷണികതയുടെ ആത്മ നിര്‍മ്മിതി: കെ ദാമോദരന്റെ ജീവിതത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍, അറബി മലയാള’ത്തിലെ പൂര്‍വ്വാധുനിക ബൗദ്ധിക പ്രവണതകള്‍, കീഴാള പ്രതിരോധത്തെ പുനരാലോചിക്കുമ്പോള്‍ അയ്യങ്കാളിയും അദ്ദേഹത്തിന്റെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും തുടങ്ങിയ പ്രബന്ധങ്ങള്‍ രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here