ചിത്രസാന്ത്വനത്തിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിയിലേക്ക്

0
516

വടകര: വടകര  ബ്ലോക്ക്‌ പഞ്ചായത്ത്‌  ആര്ട്ട് ഗാലറി സംഘടിപ്പിച്ച  ചിത്രസാന്ത്വനം പരിപാടിയിലൂടെ  സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിയിലേക്ക് കൈമാറി. വടകര തഹസിൽദാർ  സതീഷ് കുമാർ, വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോട്ടയിൽ  രാധാകൃഷ്ണനിൽ നിന്നും തുക സ്വീകരിച്ചു. ചിത്രകാരൻ സദു അലിയൂർ ഒരു  ദിവസം തത്സമയ ചിത്ര രചനയിലൂടെ വരച്ച പതിനഞ്ചോളം ചിത്രങ്ങൾ വില്പന നടത്തി  സമാഹരിച്ച അൻപതിനായിരം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചടങ്ങിൽ ആര്ട്ട്  ഗാലറി കൺവീനർ റുബി രാഘവൻ അര്ടിസ്റ്റ് സദു അലിയൂർ, ചിത്രകാരന്മാരായ രമേശ്‌ രഞ്ജനം, ജഗദീഷ്  പാലയാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here