വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ചിത്ര സാന്ത്വനം’ ആരംഭിച്ചു. സെപ്തംബര്‍ 20ന് രാവിലെ 10 മണിയോടെയാണ് പരിപാടി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചത്. കൂടാതെ ഇന്നേ ദിവസം സദു അലിയൂരിന്റെ നേതൃത്വത്തില്‍ ചിത്രകാര സംഗമം, ചിത്രകലാ ഡെമോണ്‍സ്‌ട്രേഷന്‍, ചിത്ര വിപണനം, ദുരിതാശ്വാസ നിധി സമാഹരണം എന്നിവയും നടക്കും.