HomeസിനിമREVIEWവരവറിയിച്ച് വരത്തന്‍

വരവറിയിച്ച് വരത്തന്‍

Published on

spot_img

അജയ്ജിഷ്ണു സുധേയന്‍ 

വരത്തൻ, മലയാള സിനിമയ്ക്ക് തന്റേതായ ആക്ഷൻ കൾട്ട് കൾച്ചർ രീതി സമ്മാനിച്ച അമൽ നീരദ് എന്ന സംവിധായകനോടൊപ്പം മലയാളത്തിന്റെ അഭിനയപ്രതിഭ ഫഹദ് ഫാസിൽ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്നതായിരുന്നു വരത്തനെ കാത്തിരിക്കാൻ കാരണമായ കാര്യം. ആ കാത്തിരിപ്പ് വിഫലമായില്ലെന്ന് ഉറപ്പിച്ചു പറയാം. വരത്തൻ വരവറിയിക്കുക തന്നെ ചെയ്തു.

ദുബായിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ദമ്പതികളായ എബിയും പ്രിയയും ചില കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് മടങ്ങുകയും പതിനെട്ടാം മയിൽ എന്ന ഉൾനാടൻ മലമ്പ്രദേശ ഗ്രാമത്തിലുള്ള അവരുടെ ഫാം ഹൗസിലേക്ക് കുറച്ചു ദിവസത്തെ താമസത്തിനായി പോവുകയും ചെയ്യുന്നു. തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു.

ഹൊറർ സിനിമകളിൽ ഉപയോഗിച്ച് കാണുന്ന ആഖ്യാനരീതി കടം കൊണ്ട് പ്രേക്ഷകരുടെ ഉദ്യേഗത്തെ ഉണർത്തുന്ന സീനുകൾ കോർത്തിണക്കി മുന്നോട്ട് പോകുന്ന ആദ്യ പകുതിയും പ്രേക്ഷകരെ ആക്ഷൻ രംഗങ്ങളുടെ മാസ്മരികത കൊണ്ട് ആവേശം കൊള്ളിക്കുന്ന രണ്ടാം പകുതിയും മികച്ച സിനിമാനുഭവം തന്നെയാണ് സമ്മാനിച്ചത്. ഇതിനെല്ലാമുപരി സദാചാര പോലീസിങ്ങിനെതിരെ രാഷ്ട്രീയപരമായി സിനിമ ശബ്ദമുയർത്തുന്നുണ്ട്. ‘ഇക്കാണുന്ന കാടും മേടുമെല്ലാം ദൈവം സൃഷ്ടിച്ചത് മനുഷ്യർക്കു വേണ്ടിയാണ്’ എന്ന ബൈബിൾ വചനത്തിന്റെ പ്രസക്തി സിനിമ ഓർമ്മിപ്പിക്കുന്നുണ്ട്.

ജന്റർ പൊളിട്ടിക്സിനെ കുറിച്ച് ബോധമോ ധാരണയോ ഇല്ലാത്ത സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന നികൃഷ്ടരായ ആൺകൂട്ടങ്ങൾ മാത്രമാണ് ഇത്തരം സദാചാര വാദികളെന്ന് സിനിമ കുറിച്ചിടുന്നുണ്ട്. ലിറ്റിൽ സ്വയംപിന്റെ ക്യാമറ സിനിമയുടെ അവിഭാജ്യ ഘടകമായി, മനോഹരമായ ഫ്രെയിമുകളും പ്രേക്ഷകരുടെ ആകാംക്ഷ നിലനിർത്തുന്ന ഷോട്ടുകളും ആ ക്യാമറയിൽ ഭദ്രമായിരുന്നു. മികച്ച പശ്ചാത്തല സംഗീതം കൂടി ചേർന്നപ്പോൾ സീനുകളുടെ ജീവൻ കൂടി.

അഭിനേതാക്കൾ ഓരോരുത്തരും അത്ഭുതപ്പെടുത്തി, എബിയുടെ മുഖത്ത് വിടർന്ന നിരാശയും നിസ്സഹായതയും സങ്കടവും സന്തോഷവും സ്നേഹവുമെല്ലാം ഫഹദ് ഭംഗിയാക്കി, അവസാന ആക്ഷൻ രംഗങ്ങളിൽ തിയ്യറ്റർ ഒന്നാകെ കയ്യടികൾ ഉയർന്നു. പ്രിയയായി തകർത്തഭിനയിച്ച് ഐശ്വര്യയും വിസ്മയിപ്പിച്ചു. ഇമോഷണൽ രംഗങ്ങളിലെ അനായാസതകൊണ്ട് അവർ പ്രേക്ഷക മനസിൽ ശ്രദ്ധ നേടും. കോമഡി കഥാപാത്രത്തിൽ നിന്ന് നെഗറ്റീവ് റോളിലേക്ക് ഷറഫുദ്ദീന്റെ ട്രാൻസ്ഫോമേഷനാണ് എടുത്തു പറയാനുള്ള മറ്റൊരു കാര്യം. ദിലീഷ് പോത്തനും മാസ്റ്റർ നിരഞ്ജനും വിജിലേഷും ഉണ്ണിമായയുമെല്ലാം കിട്ടിയ കഥാപാത്രത്തെ മികച്ചതാക്കി.

തിരക്കഥയ്ക്ക് പറയത്തക്ക പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിന്റെ പോരായ്മകളെ പരിഹരിക്കുന്ന മേക്കിങ് ആയിരുന്നു വരത്തന്റേത്. സംഘട്ടന രംഗങ്ങളാണ് ആവേശം കൊള്ളിച്ചത്. യുക്തിഭദ്രമായും സാങ്കേതികതയിലൂന്നിയുമുള്ള ഹരം കൊള്ളിക്കുന്ന സംഘട്ടനങ്ങൾ സിനിമയുടെ ആത്മാവായി, അവയെ സ്‌റ്റൈലിഷായി അമൽ നീരദ് അണിയിച്ചൊരുക്കി.

ചുരുക്കി പറഞ്ഞാൽ, പതിയെ പറഞ്ഞു തുടങ്ങി ഇടയിൽ ഒരു താളം കൈവരിച്ച് അവസാനത്തെ സ്‌റ്റൈലിഷ് കൊട്ടിക്കലാശത്തോട് കൂടി അവസാനിക്കുന്ന ഒരു ത്രില്ലർ ആക്ഷൻ ഡ്രാമ ആണ് വരത്തൻ.

റേറ്റിങ്ങ് 3.8/5

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this