GOOD DAY, RAMON (2013)

0
585

ഹര്‍ഷദ്‌

GOOD DAY, RAMON (2013)
Dir. Jorge Ramírez Suárez
Country: Mexico

കൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ ഉഷാറാവുമെന്ന്. അമ്മൂമ്മയ്ക്കുള്ള മരുന്നുകള്‍, അമ്മയെ പോറ്റാന്‍ വേണ്ട പണം, അവര്‍ക്കൊരു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒക്കെ സാധ്യമാകും, എങ്ങിനെയും ജര്‍മ്മനിയിലെത്തിയാല്‍! അങ്ങിനെയാണ് രാമണ്‍ എന്ന മെക്‌സിക്കന്‍ ചെറുപ്പക്കാരന്‍ കൂട്ടുകാരന്റെ സഹായത്തോടെ അവന്റെ ആന്റിയുടെ അഡ്രസ്സും വിശദമായ വഴിയടയാളങ്ങളുമായി ജര്‍മ്മനിയിലെത്തുന്നത്. പക്ഷേ ആന്റി അവിടെയില്ലെന്നറിയുന്നതോടെ പിന്നെ എങ്ങോട്ട് പോകണം, എന്തു ചെയ്യണമെന്നറിയാതെ രാമണ്‍ പെരുവഴിയിലാവുന്നു. കയ്യിലാണെങ്കില്‍ തിരിച്ചുപോകാനുള്ള കാശുമില്ല. നിരന്തരമായ വിശപ്പും അനിശ്ചിതത്വവും അവനെ ഒടുവില്‍ എത്തിക്കുന്നത് സ്‌നേഹത്തിന്റെ പര്യായം പോലത്തെ റൂത്ത് എന്ന് വൃദ്ധസ്ത്രിയുടെ അടുത്താണ്. ജീവിതത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ ഒരു കൂട്ടം ആണും പെണ്ണുമായ മനുഷ്യര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ റൂത്ത് അവന് ജോലിയും അഭയവും കൊടുക്കുന്നു. പരസ്പരം മനസ്സിലാകാത്ത വ്യത്യസ്ത ഭാഷ സംസാരിക്കുന്ന രാമണും റൂത്തും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. രണ്ടുപേരും തങ്ങള്‍ക്കു പരസ്പരം മനസ്സിലാകാത്ത ഭാഷയില്‍ ഹൃദയദുഖങ്ങള്‍ പങ്കുവെക്കുന്ന ദീര്‍ഘമായ ഒരു സീന്‍ എന്റെ ഫേവറേറ്റ്! ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ രാമണായി അഭിനയിച്ച ക്രിസ്ത്യന്‍ ഫെറര്‍ (Kristyan Ferrer) എന്ന മെക്‌സിക്കന്‍ നടന്‍ പണ്ടു രാഘവന്‍ സ്‌ക്രീനീന്ന് ഇറങ്ങിവന്നപോലെ നമ്മുടെ കൂടെയിങ്ങു പോരും. ഈയ്യടുത്തകാലത്ത് കണ്ടതില്‍ അറ്റവും മനോഹരമായ സിനിമ. നിര്‍ബന്ധമായും കാണുക, കാണിക്കുക.

 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here