കോഴിക്കോട്: വി ലീഡ് എഡ്യുവെഞ്ചേഴ്സ് 10 കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു. മാസം ₹ 40,000 ലധികം സമ്പാദിക്കാനുള്ള അവസരം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ലീഡ് എഡ്യുവെഞ്ചേഴ്സ് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു. ആദ്യ ഘട്ടത്തിൽ 10 പേരെയാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50 മണിക്കൂറിലധികം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകും.
യോഗ്യത
ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം. വിദ്യാർത്ഥികളെ മെന്‍റർ ചെയ്യാനും ഗൈഡ് ചെയ്യാനും ഇഷ്ടപ്പെടുന്ന ബിരുദധാരികൾ
മുൻഗണന
സൈക്കോളജി/എഡ്യുക്കേഷൻ/സോഷ്യൽ വർക്ക് മുതലായ മേഖലകളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം നേടിയവർ
നിലവിൽ വർക്ക് ചെയ്യാത്ത – ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ള അധ്യാപക ബിരുദം നേടിയവർ.
തെരഞ്ഞെടുപ്പ്
മൂന്നു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്
I. ഓൺലൈൻ എഴുത്ത് പരീക്ഷ. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്‍റർവ്യൂവിനു ക്ഷണിക്കും.
II. ഇന്‍റർവ്യൂ. ഇന്‍റർവ്യൂവിന്റെ അടിസ്ഥാനത്തിൽ 10 പേരെ തിരഞ്ഞെടുക്കും.
III. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50 മണിക്കൂറിലധികം ദൈർഘ്യമുള്ള പരിശീലനം നൽകും. പരിശീലനത്തിനു ശേഷമുള്ള വിലയിരുത്തലിനും ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പും നിയമനവും.
നിലവിൽ ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം ആയി വർക്ക് ചെയ്യാനുള്ള അവസരമുണ്ട്. പാർട്ട് ടൈമായി മാസം ₹ 20,000 വും ഫുള്‍ ടൈമായി മാസം ₹ 40,000 ത്തിലധികവും സമ്പാദിക്കാനുള്ള അവസരമുണ്ടാകും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 15
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lcat.in/careers.html സന്ദര്‍ശിക്കുക.