ഡോ: കെ. എസ്. കൃഷ്ണകുമാർ
വന്ന വഴിയിൽ
എത്ര മാളുകൾ കണ്ടുവെന്ന
ചോദ്യത്തിനു
കൃത്യം മറുപടി തന്നു.
പതിനാലു മാളുകൾ.
അബാദ് ന്യൂക്ലിയസ്
സെന്റ്‌ർ സ്ക്വയർ
ലുലു ഇന്റ്‌ർനേഷ്ണൽ
ഗോൾഡ് സൂക്ക് ഗ്രാന്റ്
ഒബറോൺ
മറീന
ബേ പ്രൈഡ്
ലൈഫ് സ്റ്റൈൽ ഗ്രാന്റ്
സിസോ
കെന്നീസ്
ആസ്റ്റൻ
നെസ്റ്റോ
ജി സി ഡി എ
വൈൽഡ് ഫിഷ്.
എത്ര നന്ത്യാവട്ടച്ചെടി കണ്ടു?
ഉത്തരമില്ല.
അതെങ്ങനെ, ചെറുതല്ലേ
എത്ര പുഴ കണ്ടു?
ഉത്തരമില്ല.
മെട്രോയിൽ, ഉറങ്ങിപ്പോയി.
എത്ര പൂമ്പാറ്റകളെ കണ്ടു?
ഉത്തരമില്ല.
ശ്ശോ, പറഞ്ഞില്ലേ,
തീരെ ചെറുതെന്ന്.
എത്ര ആൽമരങ്ങൾ കണ്ടു?
ഉത്തരമില്ല.
ശ്രദ്ധിച്ചില്ല,
വോൾവോ ബസ്സായിരുന്നു,
കിടിലൻ ഏ സി.
ദേ, ഇനി എത്ര
മേഘങ്ങളെ കണ്ടു
കായൽ കണ്ടു പുഴ കണ്ടു
കൊക്കുകളെ കണ്ടു
എന്നൊന്നും ചോദിക്കരുത്.
ഞാൻ വാട്‌സപ്പ് അപ്പ്ഡേറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു,
ലുലു മാളിൽ.
ഇവിടെ നമ്മളുടെ ഓണംകേറാമൂലയിൽ കിട്ടാത്ത
ഹൈസ്പീഡ് വൈ ഫൈ,
ഫ്രീ.
…………………………………………………………………………………………..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in