ആഗസ്റ്റ് 22

0
463

2018 ആഗസ്റ്റ് 22, ബുധൻ
1194 ചിങ്ങം 6

നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുംപ്രളയത്തിനു ശമനം.
ഉയിർത്തെഴുന്നേൽപ്പിനായി കേരളം.

തകർന്ന കേരളത്തെ പൂർവ്വസ്ഥിതിയിലേയ്ക്ക്‌ പുനഃസ്ഥാപിക്കുകയല്ല, പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നുവെന്ന് മുഖ്യമന്ത്രി.

പമ്പ ഗതിമാറിയൊഴുകുന്നു.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് കോടതിയും ദേവസ്വം ബോർഡും.

ഇന്ന്

ബക്രീദ്‌

തമിഴ്നാട് : മദ്രാസ് ഡേ (ചെന്നൈ)
(1639 ൽ ഇതേ ദിനമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെന്നപട്ടണം ( ഇന്നത്തെ ചെന്നൈ)വിജയനഗരം രാജ്യത്തിന്റെ വൈസ്റോയ് ദാമർല വെങ്കടാദ്രി നായക യുടെ അടുക്കൽ നിന്നും വാങ്ങിയത്.)

റഷ്യ: ഫ്ലാഗ് ഡേ.

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കരവരപ്രസാദിന്റെ (1955)ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

വേളൂർ കൃഷ്ണൻകുട്ടി (1933-2003)
കരുവാറ്റ ചന്ദ്രൻ (1944 – 2013)
യു.ആർ. അനന്തമൂർത്തി (1932 – 2014)
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (1145 – 1241)
ആർതർ അഗാദേ (1540-1615)
വാറൻ ഹേസ്റ്റിംഗ്സ് (1732–1818)
സിഡ്നിയെൻഡിസ് (1824 – 1874)
സാലിസ്ബറി, പ്രഭു (1830 -1903)
ജൊമൊ കെനിയാറ്റ (1889 -1978)

ജന്മദിനങ്ങള്‍

കൈക്കുളങ്ങര രാമവാര്യർ (1832 -1896)
എസ്. ഗുപ്തൻനായർ (1919 -2006)
ജി.കുമാരപിള്ള (1923 –2000)
ശംഭു മിത്ര (1915 – 1997)
അലക്സാണ്ടർ ചെക്കോവ് (1851-1913)
ക്ലോഡ് ഡെബ്യുസി (1862 – 1918 )
ഓഹി ബഹ്സൺ (1908 – 2004)
ബിൽ വുഡ്ഫുൾ (1987- 1965 )

ചരിത്രത്തിൽ ഇന്ന്

1639 – തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.

1827 – ജോസ48 – ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

1864 – പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺ‌വെൻഷനിൽ ഒപ്പു വച്ചു. ‘റെഡ് ക്രോസ്സ്’ രൂപവൽക്കരിക്കപ്പെട്ടു.

1941 – രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻ‌ഗ്രാഡിലെത്തി.

1942 – രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽയുദ്ധം പ്രഖ്യാപിച്ചു.

1944 – രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമേനിയപിടിച്ചടക്കി.

1962 – ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.

1972 – വർഗ്ഗീയനയങ്ങളെ മുൻ‌നിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

1989 – നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here