ഇന്ന് ആഗസ്റ്റ് 30 വ്യാഴം. മിഷൻ ക്ലീൻ വയനാട് ഡേ. പ്രളയം ബാക്കിവെച്ച മാലിന്യങ്ങൾ മുഴുവനായും നീക്കം ചെയ്ത് വയനാടിനെ പൂർണ്ണമായും ശുദ്ധമാക്കാൻ വയനാട് ഇറങ്ങുന്നു. ഒപ്പം കേരളവും.
അൻപതിനായിരത്തോളം വോളണ്ടിയർമ്മാർ ജില്ലയിലെ 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതിനായി അണിനിരക്കും. ജനപ്രതിനിധികളും പൊതുസമൂഹവും ഉദ്യോഗസംവിധാനവും വിവിധ സന്നദ്ധ സംഘടനകളും സർക്കാർ സർക്കാരിതര ഏജൻസികളും ഈ മഹായജ്ഞത്തിൽ പങ്കാളികളാകും. വയനാടിന്റെ ഓരോ മുക്കും മൂലയും ശുചിയാക്കുക എന്നതാണ് ലക്ഷ്യം.