ആഗസ്റ്റ് 23

0
593

2018 ആഗസ്റ്റ് 23, വ്യാഴം
1194 ചിങ്ങം 7

ഇന്ന്

അടിമവ്യാപാരം നിർത്തലാക്കിയതിന്റെ (അന്തർദ്ദേശീയ) ഓർമ്മ ദിനം
[International Day for the Rememembrance of the Slave Trade and its Abolition]

സ്റ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരയായവരെ ഓർമിക്കുന്ന ദിനം !
[യുറോപ്യൻ യൂണിയൻ ]

റൊമാനിയയിൽ കിങ്ങ് മൈക്കൽ, നാസി ജർമ്മൻ സർക്കാറിനോടു കുറു പ്രഖ്യാപിച്ച ഇയോൺ അന്തോണിസ്കുവിന്റെ സർക്കാറിനെ മിലിട്ടറി കൂപ്പ്‌ നടത്തി മോചി’പ്പിച്ച ദിനം.

2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതിക തന്ത്രജ്ഞൻ കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവിന്റെയും (1974),

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനുമായ റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്തിന്റെയും (1963)

മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്ന ചലച്ചിത്ര താരവും നർത്തകനുമായ വിനീതിനെയും (1969) ,

2010 ലെ കേരള സാഹിത്യ അക്കാദമിയുടെ ‘കനകശ്രീ’ പുരസ്കാരം ലഭിച്ച കവയത്രി സൂര്യ ബിനോയ് യുടെയും (1986),

ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ് ചലച്ചിത്രരംഗത്തെ 1960-80 കാല ഘട്ടത്തിലെ ഒരു പ്രമുഖ നടി യുമായിരുന്ന സൈറബാനുവിന്റെയും (1944),

സിംഗപ്പൂരിലെ മുൻ മന്ത്രിയും മുൻ സ്പീക്കറും ഇപ്പോൾ പ്രസിഡന്റുമായ ഇന്ത്യൻ വംശജ ഹലീമ യാക്കൂബിന്റെയും( 1954) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ (1830- 1904 ) 
വക്കം അബ്ദുൽ ഖാദർ (1912 -1976)
റൂബി ദാനിയേൽ (1912 – 2002)
ഡോ. കെ. അയ്യപ്പപ്പണിക്കർ (1930 – 2006)
നീയസ് ജൂലിയസ് അഗ്രിക്കോള (40 -93)
ജോൺ കെൻഡ്രു ( 1917 – 1997)

ജന്മദിനങ്ങള്‍

കെ.പി.നാരായണ പിഷാരോടി (1909 – 2004)
വിന്ദാ കരന്ദികർ (1918 – 2010)

 

ചരിത്രത്തിൽ ഇന്ന്

1305 – സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.

1708 – മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.

1839 – ചൈനക്കെതിരെയുള്ളയുദ്ധത്തിന്‌ സൈനികകേന്ദ്രമാക്കുന്നതിനായി, യു.കെ ഹോംഗ്‌ കോംഗ്‌ പിടിച്ചെടുത്തു.

1866 – ‘പ്രേഗ്’ ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന്‌ അന്ത്യമായി.

1889 – കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.

1914 – ഒന്നാം ലോകമഹായുദ്ധം: ജപ്പാൻജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.

1939 – രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനുംമോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥ യനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.

1942 – രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.

1943 – രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.

1944 – രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.

1944 – രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.

1948 – വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.

1952 – അറബ് ലീഗ് സ്ഥാപിതമായി.

1975 – ലാവോസിൽ അട്ടിമറിയിലൂടെ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലേറി.

1990 – അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1990 – പശ്ചിമജർമ്മനിയും പൂർ‌വ്വ ജർമ്മനിയും ഒക്ടോബർ 3-ന്‌ ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here