അസഹിഷ്ണുതകൾക്കെതിരെ ബഹുസ്വരതയുടെ നിറങ്ങൾ; ചിത്രപ്രദർശനം ഇന്ന് അവസാനിക്കും

0
491

കോഴിക്കോട്: വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും വർത്തമാനകാലത്തെ സർഗാവിഷ്‌കാരങ്ങളിലൂടെ പ്രതിരോധിക്കുക കൂടിയാണ് ഒരു കൂട്ടം ചിത്രകാരൻമാർ. ഇവിടെ നിറങ്ങളും സ്വപ്നങ്ങളും കാവ്യാത്മകമായി പ്രതികരിക്കുന്നത് ബഹുസ്വരതക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമായാണ്.

ഫെസ്റ്റിവൽ ഓഫ് ഡമോക്രസിയുടെ ഭാഗമായി കോഴിക്കോട് ലളിതകലാഅക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ 25ഓളം ചിത്രകാരന്മാരുടെ കലാവിഷ്‌കാരങ്ങളാണുള്ളത്. വ്യത്യസ്തമായ ശൈലിയിലും മാധ്യമങ്ങളിലും രചിക്കപ്പെട്ട ചിത്രങ്ങൾ സമകാലിക കലാവിഷ്‌കാരങ്ങളുടെ പ്രതിഫലനം കൂടിയാണ്. പരമ്പാരാഗത രചനാരീതികളെ മറികടക്കുന്ന ചിത്രങ്ങൾ പ്രദർശത്തിലുണ്ട്. മനുഷ്യനും ജീവികളും പരിസ്ഥിതിയും സൂക്ഷ്മ രാഷ്ട്രീയമായി വരുന്നുണ്ട് ചില ചിത്രങ്ങളിൽ. കാഴ്ചകളുടെയും ചിന്തകളുടെയും ബഹുസ്വരസ്വാതന്ത്യം തിരിച്ചുപിടിക്കാനുള്ള നിറങ്ങൾകൊണ്ടുള്ള ചെറുത്തുനിൽപ്പുകൂടിയാണ് 25ഓളെ കലാകാരൻമാർ പങ്കെടുക്കുന്ന പ്രദർശനം.
കെ.കെ മുഹമ്മദ്, ജോൺസ്മാത്യു, കെ സുധീഷ്, സുനിൽ അശോകപുരം, ശശി കതിരൂർ, കെ സി മഹേഷ്, ഇ സുധാകരൻ, ജോസഫ് എം വർഗീസ്, അജയൻ കാരാടി, ഗണേഷ് ബാബു, മുഖ്താർ ഉദരംപൊയിൽ, വിനോദ് അമ്പലത്തറ, സുധീഷ് പല്ലിശ്ശേരി, വിപിൻ പാലോത്ത്, സുമേഷ് കാഞ്ഞങ്ങാട്, ജിൻസ് വയനാട്, സുചിത്ര ഇല്ലാസ്, ശാന്ത, ലിൻസി ഉണ്ണി, അരുൺ-അക്ഷയ-ഷിനോജ് മാവേലിക്കര, ശരത് ലാൽ തിരുവനന്തപുരം, ദ്രുവരാജ് തൃശൂർ, മുഹമ്മദ് ലഷാദ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 

പ്രദർശനം ഇന്ന് (ആഗസ്റ്റ് 14- ചൊവ്വ) അവസാനിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ആർട്ടിസ്റ്റ് ക്യാമ്പ് ഇന്നലെ സമാപിച്ചു. ജോൺസ് മാത്യു, കെ എ സെബാസ്റ്റിയൻ, രാഘവൻ അത്തോളി, തോലിൽ സുരേഷ്, സോമൻ കടലൂർ, ഇ സുധാകരൻ, അഭിലാഷ് തിരുവോത്ത് തുടങ്ങി 23 കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here