ലോക്സഭാ മുന്‍ സ്പീക്കറും മുന്‍ സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തു തവണ ലോക്സഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായിരുന്നത്.