ഹര്‍ഷദ്
Miss Violence (2013)
Director: Alexandros Avranas
Country: Greece
ഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍ നമ്മളും അനുഭവിക്കാന്‍ തുടങ്ങും. കുടുംബത്തിനകത്ത് തികഞ്ഞ ഫാസിസ്റ്റ് സ്വഭാവത്തില്‍ ജീവിക്കുന്ന ഫിലിപ്പോസ് എന്ന നായകന്‍ എല്ലാം ചെയ്യുന്നത് കുടുംബത്തിന്ന് വേണ്ടിയാണ്. അഥവാ അച്ചടക്കത്തിലും അല്ലലില്ലാത്താത്തതുമായ ജീവിതാവസ്ഥക്കുവേണ്ടിയോ ആണ്. അതിനായാണ് അയാള്‍ ചിട്ടയോടെ ജീവിക്കുന്നതും കൂടെയുള്ളവരെ ജീവിപ്പിക്കുന്നതും. പക്ഷേ സിനിമ മുന്നോട്ടു പോകുന്തോറും ഇയാളെ കൊന്നു കൊലവിളി നടത്താനുള്ള ദേഷ്യം കാരണം നമ്മള്‍ ഇരിപ്പിടത്തില്‍ നിന്നും ഇളകാന്‍ തുടങ്ങും. അപ്പൊഴായിരിക്കും ഈ ഗൃഹനാഥന്‍ കുട്ടികളോട് എന്നാല്‍ നമുക്കിന്ന് ബീച്ചില്‍ പോകാമെന്നും ഐസ്‌ക്രീം കഴിക്കാമെന്നും പറയുന്നത്. മൂന്നും പെണ്‍കുട്ടികളും ഒരു ബാലനും, ഒരു യുവതിയും പിന്നെ ഫിലിപ്പോസിന്റെ ഭാര്യയുമാണ് കുടുംബാംഗങ്ങള്‍. ഇല്ല കഥ പറയുന്നില്ല. കഥ കേട്ടാല്‍ ഈ സിനിമ ആസ്വദിക്കാനും ഗംഭീരമായ ഈ സ്‌ക്രിപ്റ്റിന്റെ വളര്‍ച്ച അനുഭവിക്കാനും നിങ്ങള്‍ക്ക് സാധിക്കാതെ വരും. ഒടുലില്‍ എന്തിനായിരുന്നു ആ പെണ്‍കൊച്ച് ആത്മഹത്യ ചെയ്തതെന്ന് അറിഞ്ഞു വരുമ്പൊഴേക്കും ഫിലിപ്പോസിനോടുള്ള ദേഷ്യം കാരണം മുന്നിലെ സ്‌ക്രീന്‍ / കമ്പ്യൂട്ടര്‍ നിങ്ങള്‍ വലിച്ച് കീറാതികരുന്നാല്‍ നല്ലത്… മിസ്സാക്കരുത് ഈ മിസ്സ് വയലന്‍സ്.