വളര്‍ത്തു നായ

0
903

നിധിന്‍ വി.എന്‍.

ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും ചകാനും നടക്കുന്നവരിലേക്ക് ഈ ചിത്രം വിരല്‍ ചൂണ്ടുന്നുവെങ്കില്‍ അത് വെറും സ്വാഭാവികം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. കാരണം, ചിത്രത്തിന്റെ സ്വാഭാവിക ഉദ്ദേശം അതായിരുന്നു എന്ന് സാരം.

അഡ്വ. മേതിൽ വേണുഗോപാലൻ എഴുതിയ ‘വളർത്തുനായ’ എന്ന കഥയുടെ സ്വതന്ത്രമായ ആവിഷ്കാരമാണ് ഈ ഹ്രസ്വചിത്രം. വെറും 6 മിനിറ്റും 40 സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ചിത്രം കാണാതെ പോകരുത്. മൈക്കിള്‍ ജോസഫിന്റെതാണ് ക്യാമറ. പ്രസൂണ്‍ രാജാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. രഘുനാഥ് കരുമന, വിപിന്‍‌ ദാസ്, റിജോ ജോസഫ്‌, ശ്രീജിത്ത്‌ ജയദേവന്‍, ബിബിന്‍ ബാബു എന്നിവരാണ്‌ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here