ഹര്‍ഷദ്
Kuttram Kadithal (2015)
Dir. Brahmma G
Country: India / Tamil
പകരക്കാരിയായി പോയതാണ് മെര്‍ലിന്‍ അന്നാ ക്ലാസ്സിലേക്ക്. ബഹളത്തിലായിരുന്ന കുട്ടികളെ സൈലന്‍സ് പറഞ്ഞ് നിശ്ശബ്ദരാക്കിയ ശേഷം ഉയര്‍ന്നു വന്ന ഒരു പെണ്‍കുട്ടിയുടെ തേങ്ങല്‍.
എന്തിനാ കരയുന്നേ?
തൊട്ടടുത്തിരിക്കുന്ന മിടുക്കിയാണ് മറുപടി പറഞ്ഞത്. ‘ടീച്ചര്‍ ഇവളെ ചെഴിയന്‍ ഹാപ്പി ബര്‍ത്തഡേ സൊല്ലി ഉമ്മ കൊടുത്തു’.
ചെഴിയന്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കനും കുസൃതിയുമായ കുട്ടിയാണ്.
ടീച്ചര്‍ അവനെ വിളിപ്പിച്ചു.
‘സോറി കേള്’
‘എതുക്ക് മിസ്സ്?’
‘ഗേള്‍സ്‌കെല്ലാം കിസ്സ് കൊടുക്കലാമാ?’
‘കൊടുക്കലാമേ, ഉങ്കള്‍ക്ക് ബെര്‍ത്തഡേയാണെങ്കില്‍ ഉങ്കള്‍ക്കും കിസ്സ് കൊടുക്കാമേ’.
അവന്‍ നിഷ്‌കളങ്കമായി ചിരിച്ചു. പക്ഷേ മെര്‍ലിന്‍ മിസ്സിനത് താങ്ങാനാവുന്നതിനപ്പുറമായിരുന്നു. ചെകിടത്തു നോക്കി ഒരൊറ്റടി. കുട്ടി നിലത്തു വീണു. പിന്നെ മിണ്ടിയില്ല.
ഇനിയാണ് സിനിമ. ഇത്ര ഡീറ്റൈലിംഗോടെ, തെളിവോടെ കുറേ ജീവിതങ്ങളെ കാണിച്ചുതരുന്ന ഈ സിനിമയുടെ പേര് ശിക്ഷ എന്നാണ്. കുട്ടിയെ ടീച്ചര്‍ക്ക് ശിക്ഷിക്കാമോ ഇല്ലേ എന്നതിലേക്കൊക്കെ സിനിമ പോകുമ്പോഴും ഈ കഥയില്‍ ഇന്‍വോള്‍വാകുന്ന ഒരോ മനുഷ്യരേയും അസാമാന്യമായ ക്രാഫ്‌റ്റോടെ വരച്ചുവെക്കുന്നതില്‍ സംവിധായകന്‍ ബ്രഹ്മ കാണിച്ച മിടുക്കു തന്നെയായിരുക്കും ഇദ്ദേഹത്തിന് ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് (2015) നേടിക്കൊടുത്തത്. നിര്‍ബന്ധമായും കാണുക. കാണിക്കുക.