മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ കലാ- സംസ്കാരിക സംഘടനയായ സംസ്കാര ഏര്‍പ്പെടുത്തിയിട്ടുള്ള വി.കെ. ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിനാണ് ഇപ്രാവശ്യത്തെ അവാര്‍ഡ്. 2013 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള നോവലുകളാണ് പരിഗണിക്കുന്നത്. പരിഭാഷകള്‍ സീകരിക്കുന്നതല്ല. രചയിതാക്കള്‍ക്കോ പ്രസാധകര്‍ക്കോ വായനക്കാര്‍ക്കോ കൃതികള്‍ നിര്‍ദ്ദേശിക്കാം. പുസ്തകത്തിന്റെ മൂന്നു കോപ്പികള്‍ സെക്രെട്ടറി, സംസ്കാര, മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശനി ഹില്‍സ് പി ഒ, കോട്ടയം എന്ന വിലാസത്തില്‍ 2018 ആഗസ്റ്റ് 31-ന് മുമ്പ് ലഭിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446365334