പേരാമ്പ്ര: മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ്, പെരുവണ്ണാമൂഴിക്ക് സമീപത്തുള്ള മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്റ്റൈലോടെ തുടക്കം കുറിച്ചു. 22വരെ തുടരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ മറ്റു മത്സരങ്ങള്‍ തുഷാരഗിരിയില്‍ നടക്കും. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ എന്നിവിടങ്ങള്‍ വിവിധ ദിവസങ്ങളിലെ സാഹസിക പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഫ്രീസ്റ്റൈല്‍ മത്സരം ബുധനാഴ്ച്ച രാവിലെ 8.30 ഓടെ തുടക്കം കുറിച്ചു.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
വീഡിയോ കടപ്പാട്: എന്‍. പി ഷക്കീര്‍