വടകര മണിയൂര്‍ പഞ്ചായത്ത് വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ‘വായനോത്സവം-18’ സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9.30യ്ക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ പരിപാടി ഉദ്ഘാടനം ചെയ്യും. വായനോത്സവത്തോടനുബന്ധിച്ച് വായന മത്സരവും പ്രശ്‌നോത്തരിയും വിവിധ വിഷയങ്ങളില്‍ വിദഗ്ദരുടെ ക്ലാസും സംഘടിപ്പിക്കുന്നു. ‘നല്ല വായന, നല്ല സമൂഹം, നല്ല ജീവിതം’, ‘വായനയും വളര്‍ച്ചയും’ ,’അമ്മ വായന’, എന്നീ വിഷയങ്ങളില്‍ ഗോപി നാരായണന്‍, എംപി ശശികുമാര്‍, എം ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംവദിക്കും.