A Perfect Day (2015)

0
495

ഹര്‍ഷദ്

A Perfect Day (2015)
Dir. Fernando León de Aranoa
Country: Bosnia

ബോസ്‌നിയന്‍ വംശീയ യുദ്ധത്തിന്റെ ഒടുവിലത്തെ നാളുകളില്‍ ഒരിക്കല്‍, ഒരു ഗ്രാമത്തിലെ കിണറ്റില്‍ ദേ കിടക്കുന്നു ഒരാളുടെ മൃതശരീരം. ഗ്രാമവാസികളുടെ കുടിവെള്ളമാണ് മുട്ടിയത്. അപ്പോഴേക്കും അമിതവിലക്ക് വെള്ളം വില്‍ക്കുന്ന ടാങ്കര്‍ വെള്ളക്കാര്‍ അവിടെയെത്തുന്നുണ്ട്. യുദ്ധത്തിനൊടുവില്‍ എല്ലാം ശരിയാക്കാന്‍ ഓടുന്ന നമ്മടെ യുഎന്‍ പ്രാവുകള്‍ കിണറ്റിലെ ബോഡി നീക്കം ചെയ്യുന്നതിനിടയില്‍ കയറ് പൊട്ടിപ്പോകുന്നു. പിന്നെ അവര്‍ ഗ്രാമഗ്രാമാന്തരം കയറിനുവേണ്ടി പരക്കം പായുകയാണ്. ഈ പാച്ചിലിലാണ് യുദ്ധം ബോസ്‌നിയന്‍ ജനതയ്ക്കു മേലുണ്ടാക്കിയ തീരാമുറിവുകള്‍ (ലേശം) സംവിധായകന്‍ കാണിക്കുന്നത്. തന്റെ ഫുഡ്‌ബോള്‍ നഷ്ടപ്പെട്ട ഒരു കുട്ടിയും സുന്ദരികളായ രണ്ടു യുഎന്‍ ഉദ്യോഗസ്ഥരും ഇതൊക്ക നമ്മളെത്ര കണ്ടതാ എന്ന ഭാവത്തോടെ ടീമിനെ നയിക്കുന്ന അമേരിക്കന്‍ ആണുങ്ങളുമായി അവര്‍ ബോസ്‌നിയ കാണുന്നു. കൂടെ നിങ്ങള്‍ക്കും കാണാം. കാണേണ്ട സിനിമയാണ്. സറ്റയറാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രത്യേകം ഓര്‍ക്കുക.

 
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here