പോളി: ആദ്യ അലോട്‌മന്റ്‌ പ്രസിദ്ധീകരിച്ചു

0
668

സംസ്ഥാനത്തെ പോളി ടെക്നിക്ക്‌ കോളേജുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന റാങ്ക്‌ പട്ടികയും ആദ്യ അലോട്മെന്റും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്‌ www.dtekerala.gov.in, www.sitttrkerala.ac.in, www.polyadmission.org, എന്നീ വെബ്സൈറ്റുകൾ വഴി അലോട്ട്‌മന്റ്‌ പരിശോധിക്കാം.

ആദ്യ അലോട്മെന്റിൽ അപേക്ഷിച്ച ആദ്യ ഓപ്ഷൽ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അലോട്ട്‌മെന്റ്‌ നടപടികളിൽ നിന്ന് പുറത്താവും. ഈ അലോട്മെന്റിൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർക്ക്‌ ഹയർ ഓപ്ഷൻ കാൻസൽ ചെയ്ത്‌ സ്ഥിര പ്രവേശനം നേടാവുന്നതാണ്. അത്തരത്തിൽ പ്രവേശനം നേടുന്നവരെ അടുത്ത അലോട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.

കിട്ടിയ ഓപ്ഷനുകളിൽ തൃപ്തരല്ലാത്തവർ ഉയർന്ന ഓപ്ഷനുകൾ ലഭിക്കണമെങ്കിൽ ഏതെങ്കിലുമൊരു സർക്കാർ, എയ്ഡഡ്‌ പോളിടെക്നിക്ക്‌ കോളേജുകളിൽ നിന്ന് ഓപ്ഷൻ അതേപടിയോ മാറ്റങ്ങൾ വരുത്തിയോ രജിസ്റ്റർ ചെയ്യണം.

കിട്ടിയ ഓപ്ഷനുകൾ നിലനിർത്തി ഉയർന്ന ഓപ്ഷനുകൾക്ക്‌ ശ്രമിക്കുകയും ചെയ്യണമെങ്കിൽ അടുത്തുള്ള പോളിടെക്നിക്ക്‌ കോളേജുകളിൽ പോയി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച്‌ രജിസ്റ്റർ ചെയ്യണം. തുടർന്നുള്ള അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിക്കുന്നപക്ഷം അതായിരിക്കും അവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുക. ആദ്യ അലോട്മെന്റിലുള്ള അഡ്മിഷനും രജിസ്ട്രേഷനും അഞ്ചിന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here