എന്റെ പള്ളിക്കൂടക്കാലത്തിലേക്ക്: ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു

0
612

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ പള്ളിക്കൂടക്കാലത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സമയപരിധി മൂന്നു മിനിറ്റാണ്.

പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകൾ, സൗഹൃദം തുടങ്ങി സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏതും തിരഞ്ഞെടുക്കാം. ജഡ്ജിങ് കമ്മറ്റി തിരഞ്ഞെടുക്കുന്ന ഷോർട്ട് ഫിലിമുകൾ ഡിസി ബുക്‌സിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്യും. ഇതിൽ ഏറ്റവുമധികം പ്രേക്ഷകപ്രതികരണം ലഭിക്കുന്നവയിൽനിന്നും ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കുന്ന മൂന്നു ഷോർട്ട് ഫിലിമുകൾക്ക് 10,000 രൂപ വീതം സമ്മാനം നല്‍കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവയിൽനിന്നും ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കുന്ന മറ്റ് അഞ്ച് ഷോർട്ട് ഫിലിമുകൾക്ക് 5000 രൂപ വീതം സമ്മാനം.

ഡി വി ഡി / സിഡി -യിൽ ഫുൾ എച്ച്. ഡി (1920 x 1080) ഫോർമാറ്റിൽ വേണം അയയ്ക്കുവാൻ. അയയ്ക്കുന്ന ഷോർട്ട് ഫിലിമുകൾ സമൂഹമാധ്യങ്ങളിലോ മറ്റ് വെബ് പ്ലാറ്റുഫോമുകളിലോ പ്രസിദ്ധീകരിക്കുവാൻ പാടില്ല. പ്രായഭേദമെന്യേ ആര്‍ക്കും ഷോര്‍ട്ട് ഫിലിം തയ്യാറാക്കാം. ജൂൺ 21 മുതൽ ആഗസ്റ്റ് 16-ാം തീയതിവരെ ഫയലുകൾ അയയ്ക്കാം. വിജയികളെ സെപ്റ്റംബർ 5-ന് അധ്യാപകദിനത്തിൽ പ്രഖ്യാപിക്കും. അയയ്ക്കുന്ന കവറിനു പുറത്ത് ‘എന്റെ പള്ളിക്കൂടക്കാലം’ എന്നെഴുതിയിരിക്കണം. ഒപ്പം ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും.

ഡിവിഡികൾ അയയ്‌ക്കേണ്ട വിലാസം:

പബ്ലിക്കേഷൻ മാനേജർ
ഡി സി ബുക്‌സ്
പബ്ലിക്കേഷൻ വിഭാഗം
ഡി സി കിഴക്കെമുറിയിടം
ഗുഡ്‌സ് ഷെപ്പേർഡ് സ്ട്രീറ്റ്
കോട്ടയം – 686001

ഫോൺ: 0481-2563114

LEAVE A REPLY

Please enter your comment!
Please enter your name here