ഡാന്‍സ് സ്കൂളുമായി മലപ്പുറത്തിന്റെ സ്വന്തം മന്‍സിയ വരുന്നു. ആഗ്നേയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ മന്‍സിയയുടെ മലപ്പുറം വള്ളുവമ്പ്രത്തെ വീടിനടുത്തുള്ള മുസ്ല്യാര്‍ പീടികയില്‍ തന്നെയാണ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്.
ഭരതനാട്യം, കൂച്ചിപ്പിടി, മോഹനിയാട്ടം, കേരളനടനം എന്നിവയില്‍ പരിശീലനം നല്‍കുന്നു. ഡോ രാജശ്രീ വാര്യരുടെ ശിഷ്യയായ വി.പി മന്‍സിയ, കലാമണ്ഡലം ലീലാമ്മയുടെ ശിഷ്യയായ കലാമണ്ഡലം ലക്ഷ്മി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ നടത്തുന്നത്. വീട്ടമ്മമാര്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.
ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകിയാണ് മന്‍സിയ. ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുമ്പ്രം പള്ളിക്കമറ്റി മന്‍സിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉമ്മ മരിച്ചപ്പോള്‍ കബറടക്കാന്‍ പോലും മതനേതൃത്വം അനുവദിച്ചിരുന്നില്ല. പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട മന്‍സിയ കേരള കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ എംഫില്‍ നേടിയിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക് : 8086719422