ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 12 വർഷത്തിന് ശേഷം കോഴിക്കോടിന് കിരീട നഷ്ടം.
കോഴിക്കോടിന്റെ കുത്തക അവസാനിപ്പിച്ച് 930 പോയിന്റുമായി പാലക്കാട് ജേതാക്കൾ. 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാമേളയുടെ മത്സരങ്ങൾ അവസാനിച്ചതും ജേതാക്കളെ പ്രഖ്യാപിച്ചതും ഇന്ന് പുലർച്ചെയായിരുന്നു. അടുത്ത കലോത്സവത്തിന് കാസർഗോഡ് വേദിയാകും.
പ്രളയം കാരണം ആർഭാടരഹിതമായി നടത്തിയ കലോത്സവം മൂന്ന് ദിവസത്തിലേക്ക് ചുരുക്കിയിരുന്നു. ഇത്തവണ സ്വർണ്ണക്കപ്പുമില്ല.
പോയിന്റ് നില:
1. പാലക്കാട് – 930
2. കോഴിക്കോട് – 927
3. തൃശൂർ – 903
4. കണ്ണൂർ – 901
5. മലപ്പുറം – 895
6. എറണാകുളം – 886
7. ആലപ്പുഴ – 870
8. കൊല്ലം – 862
9. തിരുവനന്തപുരം – 858
10. കാസർഗോഡ് – 839
11. വയനാട് – 834
12. കോട്ടയം – 829
13. പത്തനംതിട്ട – 770
14. ഇടുക്കി – 706
മത്സരഫലങ്ങൾക്ക് : http://schoolkalolsavam.in