‘രഞ്ജി കാങ്കോല്‍ രചനയും സംവിധാനവും നിര്‍വഹിച്ച യുവധാരാ വെള്ളൂരിന്‍റെ തെരുവ് നാടകം അടിയാര്‍ ആദ്യാവതരണങ്ങള്‍ പൂര്‍ത്തിയാക്കി ആസ്വാദകരിലേക്ക് എത്തുകയാണ്.. പട്ടാണിച്ചികള്‍, കാവല്‍ തുടങ്ങിയ തെരുവ് നാടകങ്ങള്‍ക്ക് ശേഷം അരങ്ങിലെത്തിയ ”അടിയാറിനെ” ജനങ്ങള്‍ ഏറ്റെടുക്കും എന്നു പ്രതീക്ഷിക്കുന്നു. കീഴാള വര്‍ഗത്തിനു മീതെ ഫാസിസത്തിന്‍റെ കടന്നുകയറ്റവും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ ജീവിതവും നാടകത്തിലൂടെ ദൃശ്യഭാഷയൊരുക്കുന്നു. ദളിത് ജനത അനുഭവിച്ചു വരുന്ന യാതനയുടെ നേർ സാക്ഷ്യമാണിത്. ആരുടെയോ മാലിന്യം വൃത്തിയാക്കാനായി വിധിക്കപ്പെട്ട തോട്ടികളുടെ ജീവിത ദൈന്യവും പ്രതിഷേധവുമാണ് നാടക പ്രമേയം.. തെരുവിലെ ജീവിതം തന്നെയാണ് തെരുവുനാടകരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.. ബാബുട്ടന്‍, കൃഷ്ണന്‍, രമേശന്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജയപാലന്‍, അനുമോള്‍, അഖില്‍ബാബു, ഹേമന്ദ്, കൃപേഷ് എന്നിവരാണ് അഭിനേതാക്കള്‍.. PH:8301818909