ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശിവദാസ് പൊയില്‍ക്കാവിന്റെ നാടകസമാഹാരം കാന്താരിപ്പൊന്ന് രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുന്നു. ഏപ്രില്‍ 7ന് വൈകിട്ട്5.30 ന് കോഴിക്കാട് പൂക്കാട് കലാലയത്തില്‍ നടക്കുന്ന കളി ആട്ടം അരങ്ങിലാണ് പുസ്തകപ്രകാശനം. നാടകചനയ്ക്ക് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ജിനോ ജോസഫാണ് കാന്താരിപ്പൊന്ന് പ്രകാശനം ചെയ്യുന്നത്.
കാന്താരിപ്പൊന്നിലെ രമേശന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കുകയും സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുകയും ചെയ്ത അതുല്‍ ശ്രീവ പുസ്തകം ഏറ്റുവാങ്ങും. കവി ടി എസ് ജയദേവന്‍ പുസ്തക പരിചയം നടത്തും. പ്രശസ്ത കഥാകൃത്ത് വിനോയ് തോമസ് മുഖ്യാതിഥിയായിരിക്കും.
കലോത്സവ നാടകവേദിയുടെ രസതന്ത്രത്തെ തകിടം മറിച്ച്, പുതിയ മാനം നല്‍കിയ നാടകങ്ങളുടെ സമാഹാരമാണ് ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന്. ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും വിവിധ വര്‍ഷങ്ങളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളില്‍ അവതരിപ്പിക്കുന്നവയാണ്. കറിവേപ്പില, കാക്ക, കാന്താരിപ്പൊന്ന്, പല്ലിയും പൂവും, മിണ്ടാപ്രാണി എന്നിവയാണ് ഈ സമാഹാരത്തിലെ നാടകങ്ങള്‍.
കുട്ടികള്‍ക്ക് മാത്രമായി തയ്യാറാക്കി മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കാന്താരിപ്പൊന്നിലെ നാടകങ്ങള്‍ക്ക് കെ ടി മുഹമ്മദ് രചനാ പുരസ്‌കാരം, സംസ്ഥാനവിദ്യാരംഗം അവാര്‍ഡ് എന്ന ലഭിച്ചിട്ടുണ്ട്.