HomeUncategorizedമാത്രയുടെ ദക്ഷിണേന്ത്യയിലെ ആദ്യ തബല വർക്ക്ഷോപ് തിരൂരിൽ

മാത്രയുടെ ദക്ഷിണേന്ത്യയിലെ ആദ്യ തബല വർക്ക്ഷോപ് തിരൂരിൽ

Published on

spot_img

ദക്ഷിണേന്ത്യയിൽ ആദ്യമായി  ‘മാത്ര’ ( Music Academy for Tabla Research by Anindo Chaterjee) അവതരിപ്പിക്കുന്ന തബല വർക്ക്ഷോപ്പ് കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറന്പില്‍ 2017 മെയ് 22,23,24 തിയ്യതികളിലായി നടക്കുന്നു.

വിശ്വവിഖ്യാതനായ തബല വാദകൻ പണ്ഡിറ്റ് അനിന്ദോ ചാറ്റർജിയുടെ ശിഷ്യനും മകനുമായ അനുബ്രദ ചാറ്റർജിയാണ് നേതൃത്വം നൽകുന്നത്. അനുബ്രദ ചാറ്റർജി യുവതലമുറയിലെ പ്രഗൽഭരായ തബല വാദകരിൽ ഒരാളാണ്. ഫാറൂക്കാബാദ് ഖരാനയുടെ വാദശൈലിയുടെ സൗന്ദര്യം മനസ്സിലാക്കാനും സ്വായത്തമാക്കാനുമുള്ള അസുലഭ അവസരമാണിത്.

ഹിന്ദുസ്ഥാനി സംഗീതത്തിന് ഇന്ന് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വീകാര്യതക്ക്  അവശ്യം വേണ്ട ഘടകമാണ് ശരിയായ രീതിയിലുള്ള തബലവാദനം. അതിന് കേരളത്തിലെ തബല വാദകരെ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ‘മാത്ര’യുടെ ആദ്യ കാൽവെയ്പാണ് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻറെ ജന്മം കൊണ്ട് ധന്യമായ തുഞ്ചൻ പറന്പിൽ നിന്ന് തുടങ്ങുന്നത്.

മലബാറിലെ ഹിന്ദുസ്ഥാനി സംഗീതത്തിൻറെ പ്രചരണത്തിനും സ്വീകാര്യതക്കും നാം കടപ്പെട്ടിരിക്കുന്നത്  പ്രവർത്തനം നടത്തിയിരുന്ന ഷാ ഉസ്താദ്, വിൻസെൻറ് ഉസ്താദ് എന്നീ അതുല്യ കലാകാരൻമാരോടാണ്. അതുകൊണ്ടുതന്നെ  ‘മാത്ര’യുടെ ഈ സംരംഭം ഈ ഗുരുനാഥന്മാരുടെ പാവനസ്മരണക്കു മുന്നില്‍ ഒരു താളാഞ്ജലിയായാണ് കണക്കാക്കുന്നത്.

ഏപ്രിൽ 15 വരെ രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം. മൂന്ന് ദിവസത്തെ ഡോർമിറ്ററി താമസവും ഭക്ഷണവും ഉൾപ്പെടെ 3000 രൂപ.

വിശദ വിവരങ്ങൾക്ക്.
ഹരി ആലങ്കോട് – 8943 370 047

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this