ബാബ അസീസിനെക്കുറിച്ച്

0
1091

ഷൗക്കത്ത്

ചില സിനിമകള്‍ എത്ര കണ്ടാലും നാം വീണ്ടും കണ്ടുകൊണ്ടേയിരിക്കും. ഉള്ളില്‍ പതിഞ്ഞുപോയ സംഗീതത്തെ നിരന്തരം കേള്‍ക്കുന്നതുപോലെ… അങ്ങനെ ഒരു ദൃശ്യാനുഭവമാണ് ബാബ അസീസ് എന്ന സിനിമ. മിസ്റ്റിസിസം, സൂഫിസം എന്നൊക്കെ പറയുന്നത് എന്തെന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയാറ് ബാബ അസീസ് എന്ന സിനിമ കാണാനാണ്.

അകമേ ഒഴുകുന്ന മൗനത്തെ നുകര്‍ന്ന് കൊട്ടാരമുപേക്ഷിച്ച രാജകുമാരന്‍റെ ആന്തരിക ലോകത്തെ എത്ര ധ്യാനാത്മകമായാണ് ഈ സിനിമ തൊട്ടുതരുന്നത്. പല വഴികളിലൂടെ നടന്നെത്തിയ മനുഷ്യര്‍ ഒരിടത്ത് ഒരേ താളത്തെയനുഭവിച്ച് വിശാലതയിലേക്കുണരുമ്പോള്‍ നമ്മളും അതിലൊരാളായി മാറുന്നു. പലരുടെ ജീവിതത്തിലൂടെ ഒരേ ജീവിതം പറയുന്ന അപൂര്‍വ്വാനുഭവമാണ് ഈ സിനിമ.

മരുഭൂമിയിലെ ഒരു ധന്യമായ രാത്രിയില്‍ തന്‍റെ ശരീരത്തെയുപേക്ഷിച്ച് മരണത്തിലേക്ക് യാത്രപോകുന്ന ബാബ അസീസ് തന്നിലേക്കെത്തിയ യുവാവിനോട് അവസാനമായി സംസാരിക്കുന്ന രംഗം എപ്പോള്‍ കാണുമ്പോഴും ഗുരു നിത്യയെയാണ് അനുഭവിക്കുക.

ഗുരുവിന്‍റെ അവസാന നിമിഷങ്ങളില്‍ ആ പ്രാണസ്പന്ദനത്തിലേക്ക് ഹൃദയമര്‍പ്പിച്ച് ശ്രവണപുടങ്ങളില്‍ പ്രണവമന്ത്രം ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞ മൗനത്തോളം ആഴമേറിയ ഒരനുഭവവും അതിനു മുമ്പോ പിമ്പോ അനുഭവിച്ചിട്ടില്ല. ഇന്നും ജീവിതത്തിന് തെളിച്ചമായി കൂടെയുള്ളത് ഗുരുവിന്‍റെ ആ അവസാന ശ്വാസം പകര്‍ന്ന ഊഷ്മളതയും അതില്‍ നിറഞ്ഞു നിന്നിരുന്ന ധ്യാനാത്മകധ്വനിയുമാണ്.

അതിശയോക്തി നിറഞ്ഞ എല്ലാ സഞ്ചാരങ്ങളില്‍നിന്നും അകന്ന് ശാന്തവും സൗമ്യവുമായ ഒരു ജീവിതവഴിയിലേക്ക് നടന്നെത്തിയത് ആ മരണാനുഭവം പകര്‍ന്ന മന്ദഹാസത്തിലൂടെയായിരുന്നു. സമാധാനത്തോടെ ജീവിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു മോക്ഷവും വേണ്ടെന്നറിഞ്ഞതും ആ ആത്മസ്പര്‍ശത്താല്‍തന്നെ….

ബാബ അസീസ് ഹസ്സനോട് സംസാരിക്കുന്ന ഈ അവസാന വാക്കുകളും അതുപോലുള്ള ഒരു പ്രശാന്തിയാണ് പകരുന്നത്. ആ സംഭാഷണം ഇങ്ങനെ…

Baba Aziz : Hassan, I have been waiting for you.

Hassan : You have been waiting for me?

Baba Aziz : To be witness of my death.

Hassan : Why me. I am so afraid of death.

Baba Aziz :Exactly. If the baby in the darkness of its mother’s womb were told: Outside there’s a world of light with high mountains, great season, undulating plains, beautiful gardens in blossom, Brooks, a sky full of stars, and a blazing sun….. And you facing all these marvels, stay enclosed in this darkness…..The unborn child knowing nothing about these marvels, wouldn’t believe any of it. Like us when we’re facing death. That’sWhy we’re afraid.

Hassan : But there can’t be light in death, because it’s the end of everything.

Baba Aziz : How can death be the end of something that doesn’t have a beginning? Hassan, my son, don’t be sad on my wedding night.

Hassan : Your wedding night?
Baba Aziz :Yes. My marriage with eternity.

The time has come. Leave me alone now… Come back to cover my body with sand.

ബാബ അസീസിനെ മറവ് ചെയ്ത് അദ്ദേഹത്തിന്‍റെ വസ്ത്രമണിഞ്ഞ് വടിയുംകുത്തി നടന്നുപോകുന്ന ഹസ്സന്‍ ഉള്ളില്‍ നിറയ്ക്കുന്ന പ്രതീക്ഷയും പ്രശാന്തിയും എത്ര ധന്യമാണ്. തുടര്‍ച്ചകളേ ഉള്ളൂ എന്ന സത്യം ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അകമേ മിന്നുന്നു. എത്ര ശാന്തമാണീ നിമിഷം……

(Bab’Aziz: The prince who contemplated his soul), often abbreviated to Bab’Aziz, is a 2005 film by Tunisian writer and director Nacer Khemir. It stars Parviz Shahinkhou, Maryam Hamid, Hossein Panahi, Nessim Khaloul, Mohamed Graïaa, Maryam Mohaid and Golshifteh Farahani. It was filmed in Iran and Tunisia.)

LEAVE A REPLY

Please enter your comment!
Please enter your name here