കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചു ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാനതല ജനകീയ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ആർട്ടിസ്റ്റ് കെ. നാരായണ മേനോന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ജനകീയ ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികൾ ക്ഷണിച്ചു. ഏപ്രിൽ 15വരെ എന്‍ട്രികൾ സമർപ്പിക്കാം.
നാളെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്ന കോഴിക്കല്ല് മുടൽ ചടങ്ങു മുതൽ 27, 28, 29 (രേവതി, അശ്വതി, ഭരണി) ദിവസങ്ങളിലായി നടക്കുന്ന ഭരണി മഹോത്സവ പരിപാടികളിൽ ഭക്തർ ആഘോഷപൂർവം നടത്തുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്താം. ചാലക്കുടി, തൃശൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എൻട്രികൾ സ്വീകരിക്കും. ഒന്നാംസമ്മാനം 10,001 രൂപയും രണ്ടാംസമ്മാനം 5,001 രൂപയും മൂന്നാംസമ്മാനം 2501 രൂപയും നല്‍കും. പ്രോത്സാഹനസമ്മാനമായി അഞ്ചുപേർക്കു 1001 രൂപ വീതവും സമ്മാനമായി ലഭിക്കും.